+

തൃശ്ശൂരിൽ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദേശീയപാത മുരിങ്ങൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സൺ (19) ,അന്നനാട് സ്വദേശി ഇമ്മനുവേൽ (18) എന്നിവരാണ് മരിച്ചത്.

തൃശൂർ:  ദേശീയപാത മുരിങ്ങൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സൺ (19) ,അന്നനാട് സ്വദേശി ഇമ്മനുവേൽ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം. ലോറിക്ക് പുറകിൽ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. 

അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു. ദേശീപാത മുരിങ്ങൂർ മേൽപ്പാലത്തിൽ വെച്ചായിരുന്നു അപകടം. ഇവരുടെ മൃതദേഹം ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

facebook twitter