പാലക്കാട് നായയെ തട്ടി ബൈക്ക് മറിഞ്ഞ് അപകടം : യുവാവിന് പരിക്ക്

11:45 AM Jun 04, 2025 |


പാലക്കാട് : പാലക്കാട് നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് ​ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഉണ്ണിയാൽ റോഡിലാണ് അപകടം ഉണ്ടായത്. തടിയംപറമ്പ് കുഞ്ഞുമുഹമ്മദിനാണ് (38) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്.

അതേസമയം സംഭവത്തിൻറെ സിസിടിവി ദൃശ്യം പുറത്തുവന്നു. പാലക്കാട് ഇന്നലെ ലോറി മറിഞ്ഞും അപകടം ഉണ്ടായിരുന്നു. എടത്തനാട്ടുകരയിലെ വട്ടമല വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിലാണ് ലോറി മറിഞ്ഞത്. മരവുമായി മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികളായ നാലുപേരാണ് വണ്ടിയിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.