+

പേരൂർക്കട വ്യാജ മോഷണകേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് , മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബിന്ദു

മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ ഇരയായ ബിന്ദു  ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം പരാതി നൽകി. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അപേക്ഷയുണ്ട്.

 അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളില്‍ ബിന്ദു പ്യൂണായി ജോലിയിൽ പ്രവേശിച്ചു. ജോലി കിട്ടിയതിൽ സന്തോഷമെന്ന് ബിന്ദു  പ്രതികരിച്ചു.

facebook twitter