കുറേ വെള്ളത്തില്‍ കഴുകിയാലും പാവയ്ക്കയുടെ കയ്പ്പ് മാറാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ പാവയ്ക്കയുടെ കയ്പ്പ് മാറിക്കിട്ടും
പാവയ്ക്ക നന്നായി കഴുകിയ ശേഷം മുറിച്ച് വിത്തുകള്‍ നീക്കം ചെയ്യുക.
പാവയ്ക്കയുടെ ഉള്‍ഭാഗം നന്നായി ചുരണ്ടി വൃത്തിയാക്കുക.
Trending :
അതിനു ശേഷം പാവയ്ക്കയില്‍ അര മണിക്കൂര്‍ നേരം ഉപ്പ് പുരട്ടി വയ്ക്കുക.
ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാവുന്നതാണ്.
ഉപ്പു പുരട്ടി വെയ്ക്കുമ്പോള്‍ പാവയ്ക്കയില്‍ നിന്ന് നീര് പുറത്തേക്ക് വരും.
ഈ നീര് പിഴിഞ്ഞു കളഞ്ഞ് പാവയ്ക്ക് പാചകം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്.
ചൂടുള്ള ഉപ്പുവെള്ളത്തില്‍ പാവയ്ക്ക ഇട്ടുവെക്കുന്നതും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാന്‍ സഹായിക്കും.