
പാലക്കാട്: 'മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ചു 'റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് നൽകി ബിജെപി കൗൺസിലർ. പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസിലർ എൻഐഎയ്ക്ക് പരാതി നൽകിയത്.
അതേസമയം ശശികല നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്നാണ് വേടൻ പറഞ്ഞത്. താന്‍ റാപ്പ് പാടുമെന്നും പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു.