ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മറ്റ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും ഉണ്ടാകും. യോഗത്തിനുശേഷം സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമെന്നാണ് വിവരം.
ബിജെപിയില്‍ നിന്നുതന്നെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. യോഗത്തില്‍ സ്വീകരിക്കുന്ന തീരുമാനം ചൊവ്വാഴ്ച ചേരുന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിക്കും.ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം സംസാരിച്ചേക്കും.