+

ഏത്തപ്പഴം കഴിക്കാൻ കുട്ടികൾക്ക് മടി ആണോ ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നൽകൂ ..

ഏത്തപ്പഴം കഴിക്കാൻ കുട്ടികൾക്ക് മടി ആണോ ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നൽകൂ ..

ചേരുവകൾ

ഏത്തപ്പഴം - 4
നെയ്യ് - 3 ടേബിൾ സ്പൂൺ
ശർക്കര ഉരുക്കിയത് - 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത് അടച്ചു ചെറു തീയിൽ വേവിക്കുക. വെന്തശേഷം ശർക്കരപാനി ഇതിലേക്ക് ചേർത്ത് തുറന്നു വച്ച് പാനി കുറച്ച് വറ്റിച്ചെടുക്കാം.

ഏലയ്ക്കാപ്പൊടി വിതറി തീ ഓഫ് ചെയ്‌തെടുത്താൽ രുചികരമായ പഴം നുറുക്ക് റെഡി. പഴം പുഴുങ്ങിയത് നെയ്യിൽ വഴറ്റിയും പഴം നുറുക്ക് തയാറാക്കാം.

 

facebook twitter