+

സമരത്തിനിടെ വനിതാ എസ്‌ഐയെ കയറിപ്പിടിച്ച് ബിജെപി പ്രവര്‍ത്തകന്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍, പാര്‍ട്ടിക്ക് നാണക്കേട്

പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റേയും പുതിയ സര്‍വീസുകളുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം.

പാലക്കാട്: പ്രതിഷേധ പരിപാടിക്കിടെ വനിതാ എസ്‌ഐയെ കടന്നുപിടിച്ച് ബിജെപി പ്രവര്‍ത്തകന്‍. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ശീതീകരിച്ച വിശ്രമ കേന്ദ്രത്തിന്റേയും പുതിയ സര്‍വീസുകളുടേയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം.

ബിജെപി പാലക്കാട് മണ്ഡലം കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കവെ പോലീസ് തടയുകയായിരുന്നു. ഇതിനിടയിലാണ് ഒരു പ്രവര്‍ത്തകന്‍ വനിതാ എസ്‌ഐയെ മനപൂര്‍വം കയറിപ്പിടിച്ചത്. ഇയാളെ ഉടന്‍ വനിതാ എസ്‌ഐ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത് ബിജെപിക്ക് നാണക്കേടായി. പൊതുസ്ഥലത്തുവെച്ച് ഈ രീതിയില്‍ പെരുമാറുന്നവരാണ് ബിജെപിക്കാരെന്ന രീതിയില്‍ ദൃശ്യങ്ങള്‍ വ്യാപകമായിട്ടുണ്ട്.

 

facebook twitter