+

രാവിലെ വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത്

പഴുത്ത ഏത്തപ്പഴത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. കാരണം, അവയിലെ പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) ആണ്. ഒഴിഞ്ഞ വയറ്റിൽ ഒറ്റയ്ക്ക് കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് മന്ദതയ്ക്കും വിശപ്പിനും കാരണമാകും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയുകയും ചെയ്യും

പഴുത്ത ഏത്തപ്പഴത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. കാരണം, അവയിലെ പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) ആണ്. ഒഴിഞ്ഞ വയറ്റിൽ ഒറ്റയ്ക്ക് കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് മന്ദതയ്ക്കും വിശപ്പിനും കാരണമാകും

അസിഡിറ്റി വർധിപ്പിക്കും

ഏത്തപ്പഴത്തിൽ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒഴിഞ്ഞ വയറ്റിൽ അസിഡിറ്റി വർധിപ്പിക്കും. “ആസിഡ് റിഫ്ലക്സ്, ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ ഡൈജസ്റ്റീവ് സെൻസിറ്റിവിറ്റി എന്നിവയ്ക്ക് സാധ്യതയുള്ള ആളുകൾക്ക് ഇത് പ്രശ്നമുണ്ടാക്കാം,” ഗോയൽ പറഞ്ഞു.

പോഷകങ്ങളുടെ ആഗിരണം തടസപ്പെടുത്തും

പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപ്പഴത്തിൽ കൂടുതലാണ്. എന്നിരുന്നാലും, രാവിലെ ഏത്തപ്പഴം മാത്രമായി കഴിക്കുന്നത് രക്തത്തിൽ ഈ ധാതുക്കളുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അസ്വസ്ഥതയ്ക്ക് കാരണമാകും.

ദഹന പ്രശ്നങ്ങൾക്ക് കാരണമാകും

ചിലർക്ക്, വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ നാരുകളുടെ അളവ് കാരണം നേരിയ വയറുവേദനയ്‌ക്കോ കാരണമാകും.

രാവിലെ ഏത്തപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ, പ്രോട്ടീൻ അല്ലെങ്കിൽ നട്‌സ്, സീഡ്സ്, യോഗർട്ട്, ഓട്‌സ് പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാം. രണ്ടോ അതിലധികമോ ഏത്തപ്പഴം ഒറ്റയടിക്ക് കഴിക്കരുത്. എപ്പോഴും അളവിന്റെ കാര്യം ശ്രദ്ധിക്കുക.
 
facebook twitter