+

ബോച്ചെയുടെ ന്യൂ ഇയര്‍ 'സണ്‍ബേണ്‍ പാര്‍ട്ടി' തൃശൂരിലേക്ക് മാറ്റി

ബോച്ചെയുടെ ന്യൂ ഇയര്‍ 'സണ്‍ബേണ്‍ പാര്‍ട്ടി' തൃശൂരിലേക്ക് മാറ്റി. വയനാട്ടിലെ 'ബോച്ചെ 1000 ഏക്കര്‍' എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടിയ്ക്ക് കോടതി അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് തൃശൂരിലേക്ക് മാറ്റിയത്.

തൃശൂര്‍: ബോച്ചെയുടെ ന്യൂ ഇയര്‍ 'സണ്‍ബേണ്‍ പാര്‍ട്ടി' തൃശൂരിലേക്ക് മാറ്റി. വയനാട്ടിലെ 'ബോച്ചെ 1000 ഏക്കര്‍' എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടിയ്ക്ക് കോടതി അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് തൃശൂരിലേക്ക് മാറ്റിയത്. തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പുതുവര്‍ഷ പരിപാടി നടത്തും. 

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വ്യാപാരി സംഘടനകളും കോര്‍പറേഷനും ബോബി ചെമ്മണ്ണൂരുമായി സഹകരിക്കും. ജനുവരി 31 ന് വെെകിട്ട് ആറു മണിയ്ക്ക് പരിപാടി ആരംഭിക്കും.

വയനാട്ടില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടി പരിസരവാസികള്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് കോടതി പരിപാടി നടത്തുന്നത് വിലക്കുകയായിരുന്നു.

facebook twitter