+

കണ്ണൂർ മാലൂരിൽ യുവാവും അമ്മയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ ;അമ്മയെ കൊന്ന് തൂങ്ങിമരിച്ചത് കെ.എസ്.ഇ.ബി ജീവനക്കാരൻ സുമേഷ് ലഹരിക്കടിമയെന്ന് പൊലിസ് , മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കം

മാലൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലൂർ നിട്ടാറമ്പിലാണ് ഇന്ന് രാവിലെ വീടിനുള്ളിൽ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

 


മട്ടന്നൂർ: മാലൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലൂർ നിട്ടാറമ്പിലാണ് ഇന്ന് രാവിലെ വീടിനുള്ളിൽ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിട്ടാ റമ്പിലെ നിർമ്മല (68)മകൻ സുമേഷ് (38) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ പൊലി സിൽവിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലി സെത്തി വീടിൻ്റെ വാതിൽ ബലപ്രയോഗത്തിലൂടെ തുറന്നത്.

sumesh and nirmala death , in kannur

സുമേഷ് വീടിൻ്റെ ഡൈനിങ് റൂമിൽ തൂങ്ങിമരിച്ച നിലയിലും അമ്മ നിർമ്മല കിടപ്പുമുറിയിൽ മരിച്ച നിലയിലുമായിരുന്നു. ഇടുക്കി ജില്ലയിൽ കെ.എസ്.ഇ.ബി ലൈൻമാനാണ് സുമേഷ്. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജോലിസ്ഥലത്ത് നിന്നും വീട്ടിലെത്തിയത്. തൊഴിലുറപ്പ് ജോലി ചെയ്തു വരികയാണ് അമ്മ നിർമ്മല. നേരത്തെ പേരാവൂർ സെക്ഷൻ ഓഫീസിൽ ജോലി ചെയ്തിരുന്ന സുമേഷ് ജോലിക്കിടെയിൽ ലഹരി ഉപയോഗിച്ചു പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. വീട്ടിലെത്തിയാലും ഇയാൾ നിരന്തരം പ്രശ്നമുണ്ടാക്കാറുള്ളതായി പ്രദേശവാസികൾ പറഞ്ഞു.

അയൽവാസികളിൽ നിന്നും യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവരെ കുറിച്ചുള്ള കുടുതൽ വിവരങ്ങളൊന്നും നാട്ടുകാർക്കില്ല.. മാലൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി. കണ്ണുരിൽ നിന്നും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സുമേഷ് അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്നാണ് പൊലിസിൻ്റെ  പ്രാഥമിക നിഗമനം. അവിവാഹിതനാണ് സുമേഷ്.

facebook twitter