ചങ്ങനാശ്ശേരിയിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

04:04 PM May 17, 2025 | Kavya Ramachandran

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ സ്ത്രീയുടെ മൃതദേഹം . നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. പാറകുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ജാൻസിയുടെ ദൃശ്യം പതിഞ്ഞിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.