നമ്മുടെ നാട്ടിൽ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. ഇതിൽ തന്നെ ആഹാരമാക്കാൻ പറ്റുന്ന ചേമ്പുമുണ്ട് അല്ലാത്തവയുമുണ്ട്. ചേമ്പ് നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. മറ്റു കിഴങ്ങു വർഗ്ഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നു എന്നതാണ് ചേമ്പിന്റെ പ്രത്യേകത.
ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ചേമ്പ് കഴിച്ചാൽ മതി. ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരത്തിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട.
ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ചേമ്പ് കഴിക്കുന്നതിലൂടെ കഴിയുന്നു. ഇതിലടങ്ങിയിട്ടുള്ള ഉയർന്ന സ്റ്റാർച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു. ഡയറിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധി കൂടിയാണ് ചേമ്പ്.
ആരോഗ്യമുള്ള മുടിയ്ക്ക് ചേമ്പ് കഴിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.
ക്യാൻസർ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ചേമ്പ് ഒരൽപം മുൻപിലാണ്. ഇതിലടങ്ങിയിട്ടുള്ള ഉയർന്ന വിറ്റാമിൻ സിയും എയും മറ്റു ധാതുക്കളും ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
ഉത്കണ്ഠ കുറയ്ക്കുന്നതിന് ചേമ്പ് എങ്ങനെ സഹായിക്കുമെന്ന് തോന്നാം. എന്നാൽ ഡിപ്രഷനിൽ നിന്നു ഉത്കണ്ഠയിൽ നിന്നും നമ്മെ രക്ഷിക്കാൻ ചേമ്പ് സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനുള്ള കഴിവ് ചേമ്പിനുള്ളതു കൊണ്ടു തന്നെ ഇത്തരത്തിൽ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനുള്ള ചുമതല കൂടി ചേമ്പിനുള്ളതാണ്. ഇത് ഹൃദയത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ഹൃദയാഘാതത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ വില്ലനാണ് ചേമ്പ്. ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം ക്രമപ്പെടുത്തുന്നു. മാത്രമല്ല ഹൈപ്പർ ടെൻഷൻ കുറയ്ക്കാനും സഹായിക്കുന്നു.
അകാല വാർദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പ് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മഗ്നീഷ്യം, ബീറ്റാ കരോട്ടിൻ, കാൽസ്യം തുടങ്ങിയവ ഇതിനുള്ള പരിഹാരമിയ ചേമ്പിൽ ഉള്ളതാണ്.