ബോണ്ട സൂപ്പ് കുടിച്ചിട്ടുണ്ടോ ?

03:50 PM Mar 06, 2025 | Neha Nair

ചേരുവകൾ

1.ഉഴുന്ന് പരിപ്പ് - 1 കപ്പ്‌ (കുതിർത്തത്)
2.ചെറുപയർ പരിപ്പ് - 1കപ്പ്‌ (കുതിർത്തത്)
3.സവാള - 1/2 ചെറുതായി അരിഞ്ഞത്
4.ഇഞ്ചി - 1കഷ്ണം അരിഞ്ഞത്
5. പച്ചമുളക് - 1 അരിഞ്ഞത്
6.കുരുമുളക് -1 ടീ സ്പൂൺ
7.കറിവേപ്പില ആവശ്യത്തിന്
8.ഉപ്പ് ആവശ്യത്തിന്
10.തക്കാളി - 1 അരിഞ്ഞത്
11.ജീരകം - 1/2 ടീ സ്പൂൺ
12.ഇഞ്ചി - 1കഷ്ണം അരിഞ്ഞത്
13.പച്ചമുളക് - 1 അരിഞ്ഞത്
14.മല്ലിയില ആവശ്യത്തിന്
16.മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ
17.കായംപൊടി - 1/4 ടീ സ്പൂൺ
18.എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

1.കുതിർത്ത ചെറുപയർ പരിപ്പ്, ഉപ്പ്,മഞ്ഞൾപൊടി, വെള്ളം ചേർത്ത് കുക്കറിൽ നന്നായി വേവിക്കുക.
2.കുതിർന്ന ഉഴുന്ന് പരിപ്പ് കട്ടിയിൽ അരച്ചു എടുക്കുക (ഉഴുന്ന് വട രീതിയിൽ).അതിലേക്കു 3 മുതൽ 8 വരെ ഉള്ള ചേരുവകൾ ചേർത്ത് ഇളക്കി വയ്ക്കുക.
3.ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ ഒഴിച്ച് ജീരകം പൊട്ടിച്ചു അതിലേക്ക് പച്ചമുളക്, ഇഞ്ചി,തക്കാളി ചേർത്ത് ഫ്രൈ ചെയ്ത ശേഷം വേവിച്ചുവച്ച ചെറുപയർ പരിപ്പ് ചേർത്ത്,ആവശ്യത്തിന് വെള്ളം കൂടി(സൂപ്പ് രീതിയിൽ) ചേർത്ത് തിളപ്പിക്കുക.അതിലേക്കു ആവശ്യത്തിന് ഉപ്പ്, കായംപൊടി,മല്ലിയില ചേർത്ത് വാങ്ങിവെക്കുക.
4.ഒരു പാനിൽ എണ്ണ ചൂടാക്കി നേരത്തെ തയ്യാറാക്കിയ ഉഴുന്ന് മിക്സ്‌ ചെറിയ ഉരുളകൾ ആക്കി ഫ്രൈ ചെയ്തു എടുക്കുക.
5.ഫ്രൈ ചെയ്ത ബോണ്ടകൾ നേരത്തെ റെഡിയാക്കിയ ദാൽ സൂപ്പിൽ ഇട്ടു വിളമ്പുക.