+

അസ്ഥികളുടെ ആരോഗ്യത്തിന് ചക്കക്കുരു

നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി തുടങ്ങി നിരവധി പോഷകങ്ങൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. ചക്ക കഴിച്ച് ഇതിന്റെ കുരുവും പലവിധത്തിൽ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ പോഷകമൂല്യങ്ങൾ എത്രപേർക്ക് അറിയാം.

ദഹനം മെച്ചപ്പെടുത്തുന്നു: ചക്കക്കുരുവിലുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലോവനീത ബാത്ര പറഞ്ഞു. ഇവയ്ക്ക് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.

മെറ്റബോളിസം വർധിപ്പിക്കും: ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് നല്ലൊരു ഊർജസ്രോതസ് കൂടിയാണ്. ഇവയിൽ ബി-കോംപ്ലക്‌സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവ മെറ്റബോളിസത്ത സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യം: അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യത്തിന് പുറമെ മറ്റ് നിരവധി പോഷകങ്ങളും ആവശ്യമാണ്. മഗ്നീഷ്യം അതിലൊന്നാണ്. ചക്കക്കുരുവിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

വിളർച്ച തടയുന്നു: രക്തക്കുറവ് അല്ലെങ്കിൽ വിളർച്ച എന്നത് പലരും, പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. ചക്കക്കുരു ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കും. അതേസമയം ചക്കക്കുരു പച്ചയ്ക്ക് കഴിക്കരുതെന്നും പോഷകാഹാരവിദഗ്ധർ പറയുന്നുണ്ട്.

facebook twitter