പുതിയ ഉപഭോക്താക്കൾക്ക് ആ​ദ്യ ടേം ​റീ​ചാ​ർജി​നൊപ്പം ബോ​ണ​സ് വാ​ലി​ഡി​റ്റിയും ; ആ​ദ്യ റീ​ചാ​ർജി​ന് ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച് കെ ​ഫോ​ൺ

12:35 PM Apr 17, 2025 | Neha Nair

തി​രു​വ​ന​ന്ത​പു​രം : കേരളത്തിന്റെ ഇ​ന്റ​ർനെ​റ്റ് ബ്രോ​ഡ്ബാ​ൻഡ് ക​ണ​ക്​​ഷ​നാ​യ കെ ​ഫോ​ൺ ആ​ദ്യ റീ​ചാ​ർജി​ന് ഓ​ഫ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പു​തു​താ​യെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് ആ​ദ്യ ടേം ​റീ​ചാ​ർജി​നൊ​പ്പം അ​ധി​ക വാ​ലി​ഡി​റ്റി കൂ​ടാ​തെ ബോ​ണ​സ് വാ​ലി​ഡി​റ്റി കൂ​ടി ല​ഭി​ക്കും.

ഏ​പ്രി​ൽ 10ന്​ ​നി​ല​വി​ൽ വ​ന്ന ഓ​ഫ​റു​ക​ൾ എ​ല്ലാ പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾക്കും ല​ഭ്യ​മാ​കും. 90 ദി​വ​സ​ത്തെ പ്ലാ​നി​നാ​യി റീ​ചാ​ർജ് ചെ​യ്യു​ന്ന​വ​ർക്ക് 15 ദി​വ​സ​ത്തെ അ​ഡീ​ഷ​ന​ൽ വാ​ലി​ഡി​റ്റി​ക്കൊ​പ്പം അ​ഞ്ചു ദി​വ​സം ബോ​ണ​സ് വാ​ലി​ഡി​റ്റി ഉ​ൾപ്പ​ടെ വെ​ൽക്കം ഓ​ഫ​ർ വ​ഴി 110 ദി​വ​സം പ്രാ​ബ​ല്യം ല​ഭി​ക്കും. 180 ദി​വ​സ​ത്തെ ആ​റു​മാ​സ​ത്തെ പ്ലാ​നി​നാ​യി റീ​ചാ​ർജ് ചെ​യ്യു​ന്ന​വ​ർക്ക് 30 ദി​വ​സ​ത്തെ അ​ധി​ക വാ​ലി​ഡി​റ്റി​ക്കൊ​പ്പം 15 ദി​വ​സ​ത്തെ ബോ​ണ​സ് വാ​ലി​ഡി​റ്റി​യു​ൾപ്പ​ടെ വെ​ൽക്കം ഓ​ഫ​റി​ലൂ​ടെ 225 ദി​വ​സം വാ​ലി​ഡി​റ്റി ല​ഭി​ക്കും.

ഒ​രു വ​ർഷ​ത്തേ​ക്കു​ള്ള പ്ലാ​നി​നാ​യി റീ​ചാ​ർജ് ചെ​യ്യു​ന്ന​വ​ർക്ക് 45 ദി​വ​സം അ​ധി​ക വാ​ലി​ഡി​റ്റി​യും 30 ദി​വ​സം ബോ​ണ​സ് വാ​ലി​ഡി​റ്റി​യും ഉ​ൾപ്പ​ടെ 435 ദി​വ​സം വാ​ലി​ഡി​റ്റി​യും വെ​ൽക്കം ഓ​ഫ​ർ വ​ഴി നേ​ടാ​നാ​കും. 299 രൂ​പ മു​ത​ൽ വി​വി​ധ പ്ലാ​നു​ക​ൾ നി​ല​വി​ൽ കെ ​ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾക്കാ​യി ല​ഭ്യ​മാ​ണ്. പു​തി​യ ക​ണ​ക്​​ഷ​നു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി https://selfcare.kfon.co.in/dm.php എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്‌​തോ 18005704466 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടോ enteKfon ആ​പ്​ വ​ഴി​യോ അ​പേ​ക്ഷി​ക്കാം.