ബി പി നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

01:40 PM Jan 18, 2025 | Neha Nair

ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. പല തരത്തിലുള്ള ഫ്‌ളേവനോയിഡുകളുടെ മികച്ച സ്രോതസാണ് ആപ്പിള്‍. ആപ്പിൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്.
   
ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് സ്‌ട്രോബെറി. ഇതും പല തരത്തിലുള്ള ഫ്‌ളേവനോയിഡുകളാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.

 മിക്ക ഭക്ഷണങ്ങളിലും നാം ചേര്‍ക്കുന്ന സവാളയിലും ധാരാളമായി ഫ്‌ളേവനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ബിപി നിയന്ത്രിക്കുന്നതായി സവാളയും ഡയറ്റിലുള്‍പ്പെടുത്താം.

  മറ്റ് പല പച്ചക്കറികളെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫ്‌ളേവനോയിഡ്‌സ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാബേജ്. ഇതും ബിപിയുള്ളവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.

    ചായയാണ് മറ്റൊന്ന്. ചായയിലടങ്ങിയിരിക്കുന്ന ‘പോളിഫിനോളിക് ഫ്‌ളേവനോയിഡ്‌സ്’ ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്.

    പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനുമെല്ലാം ഏറെ സഹായകമായിട്ടുള്ളൊരു പഴമാണ് ഓറഞ്ച്. ഇതും ഫ്‌ളേവനോയിഡുകളുടെ മികച്ച കലവറയാണ്.