+

ബ്രെഡ് ഉണ്ടെങ്കിൽ ഇനി സിംപിളായി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ബ്രെഡ് ഉണ്ടെങ്കിൽ ഇനി സിംപിളായി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം



ചേരുവകൾ

    ബ്രെഡ്- 4
    കടലമാവ്- 1/2 കപ്പ്
    കാരറ്റ്- 2 ടേബിൾസ്പൂൺ
    പച്ചമുളക്- 1
    മല്ലിയില- 1 ടേബിൾസ്പൂൺ
    മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
    മുളകുപൊടി- 1/4 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    വെള്ളം- ആവശ്യത്തിന്
    നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേയ്ക്ക് അര കപ്പ് കടലമാവെടുക്കാം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ കാരറ്റ്, പച്ചമുളക്, മല്ലിയില, എന്നിവ ചേർക്കാം.
    ഒപ്പം മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. ഇടത്തം കട്ടിയിലാണ് മാവ് തയ്യാറാക്കേണ്ടത്.
    ഒരു ബ്രെഡ് രണ്ട് കഷ്ണങ്ങളായി മുറിക്കാം. മുറിച്ചെടുത്ത ബ്രെഡിൻ്റെ ഇരുവശത്തും തയ്യാറാക്കിയ മാവ് പുരട്ടാം. 
    ഒരു പാൻ​ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ നെയ്യോ എണ്ണയോ പുരട്ടാം. ശേഷം ബ്രെഡ് ഇതിനു മുകളിൽ വച്ച് വേവിക്കാം. 
    പുതിന ചട്നി അല്ലെങ്കിൽ സോസിനൊപ്പം ചൂടോടെ ഇത് കഴിച്ചു നോക്കൂ.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

    കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുന്നതാണ് കൂടുതൽ ഗുണകരം. 
    ലഭ്യമായ പച്ചക്കറികൾ ചേർത്ത് ഇത് കൂടുതൽ പോഷക സമ്പുഷ്ടമാക്കാം.
    എണ്ണ ഉപയോഗിക്കുന്നതിനു പകരം നെയ്യോ ഒലിവ് എണ്ണയോ ഉപയോഗിക്കാം. 

facebook twitter