ബ്രഡ് ചിക്കൻ മയോ ചീസ് പോക്കറ്റ് തയ്യാറാക്കിയിട്ടുണ്ടോ

04:15 PM Aug 22, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

    എണ്ണ -ഒരു ടേബിൾസ്പൂൺ
    ചിക്കൻ വേവിച്ച് ഉടച്ചത്- 250ഗ്രാം
    ക്യാപ്സിക്കം- അര
    ചില്ലി flakes
    കുരുമുളകുപൊടി -അര ടീസ്പൂൺ
    മിക്സഡ് ഹെർബ്സ് – അരടീസ്പൂൺ
    പെരി പെരി സോസ് -ഒരു ടേബിൾ സ്പൂൺ
    ചീസ് ഗ്രേറ്റ് ചെയ്തത് -അര കപ്പ്
    മയോണൈസ് -അരക്കപ്പ്
    ബ്രഡ് സ്ലൈസ്
    മുട്ട
    ബ്രഡ് crumbs
    എണ്ണ

തയ്യാറാക്കുന്ന വിധം

Trending :

ആദ്യം ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ആദ്യം എണ്ണ ഒഴിച്ചു കൊടുക്കണം. എണ്ണ നന്നായി ചൂടാകുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കാം. ശേഷം ക്യാപ്സിക്കം ചേർത്തു കൊടുക്കാം. ഒന്നു മിക്സ് ചെയ്തതിനുശേഷം കുരുമുളകുപൊടി, ചില്ലി ഫ്ലേക്ക് മിക്സഡ് ഹെർബ്സ് എന്നിവ ചേർക്കാം. ഇതെല്ലാം ഒന്നു കൂടി മിക്സ് ചെയ്യാം. ശേഷം സോസ് ചേർക്കാം. അടുത്തതായി ചീസ് ഗ്രേറ്റ് ചെയ്തതും മയോണൈസും ചേർത്തുകൊടുക്കാം.

ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം.ഇനി ഓരോ ബ്രഡ് സ്ലൈസ് എടുത്തു ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി പരത്തി കൊടുക്കണം. ഇതിലേക്ക് ചിക്കൻ മിക്സ് വെച്ചുകൊടുത്ത് റോൾ ചെയ്യുക. ശേഷം വെള്ളം തൊട്ടു സീൽ ചെയ്യാം. ഇനി ഇതു മുട്ട യിലേക്ക് മുക്കി ബ്രഡ് crumbs കോട്ട് ചെയ്തു എണ്ണയിലിട്ട് വറുത്ത് കോരാം.