രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഈ ചട്ണി പരീക്ഷിച്ച് നോക്കൂ

09:50 AM Jul 06, 2025 | Kavya Ramachandran

½ ടീസ്പൂൺ എണ്ണ, 2 തക്കാളി, 1 കപ്പ് കപ്പലണ്ടി, 2 അല്ലി വെളുത്തുള്ളി, 2-3 ഉണക്കമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ചട്ണി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. 1 ടീസ്പൂൺ എണ്ണ, 2 ടീസ്പൂൺ കടുക്, 1 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ്, 5-6 കറിവേപ്പില എന്നിവ ഉപയോഗിച്ച് ചട്ണി തളിക്കുകയും ചെയ്യാം.

ചട്ണി തയ്യാറാക്കാൻ ഒരു പാനിൽ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ തക്കാളി മൃദുവാകുന്നതുവരെ വഴറ്റുക. ശേഷം തക്കാളി മാറ്റി വെക്കാം. പാനിൽ വീണ്ടും എണ്ണ ഒഴിച്ച് ചൂടാക്കി കപ്പലണ്ടി, വെളുത്തുള്ളി, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം തക്കാളിയും കപ്പലണ്ടിയും മിക്സിയിൽ അരച്ച് ചട്ണി തയ്യാറാക്കാം. ചട്ണി തളിക്കാൻ ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. കടുക് പൊട്ടിയാൽ ഉണ്ടാക്കിവെച്ച ചട്ണിയുടെ മുകളിലേക്ക് ഈ താളിപ്പ് ചേർക്കാം. സ്വാദിഷ്ടമായ ആന്ധ്ര സ്റ്റൈൽ തക്കാളി ചട്ണി റെഡി.