പ്രാതൽ കഴിക്കാൻ മടിയാണോ കുട്ടികൾക്ക് ? എന്നാൽ ഈ ഐറ്റം തയ്യാറാക്കി കൊടുത്തു നോക്കൂ

06:25 PM May 17, 2025 | AVANI MV

ചെമ്മീൻ പുട്ട്

ചേരുവകൾ

ചെമ്മീൻ 1/2Kg
സവാള 3Nos
ഇഞ്ചി 1Tbsn
വെളുത്തുള്ളി 1Tbsn
തക്കാളി 1
മുളകുപൊടി 1Tspn
മഞ്ഞൾ 1/2Tspn
ഗരം മസാല 1Tspn
വേപില
മല്ലിയില
പുട്ട് പൊടി (അരി പൊടി Or ഗോതമ്പ് പൊടി )
ഉപ്പ്
വെള്ളം

തയ്യാറാകുന്നത്

ചെമ്മീൻ മസാല ഉണ്ടാകണം
അതിനായി പാനിൽ ഓയിൽ ഒഴിച് സവാള, ഇഞ്ചി, വെളുത്തുള്ളി നന്നായി വഴറ്റി തക്കാളിയും പൊടികളും ചേർത് വഴറ്റി ചെമ്മീൻ ചേർത് വേവികുക. കറി വേപിലയും, മല്ലിയിലയും ചേർത് കൊടുകുക.
അരിപൊടി നനചെടുക്കണം
2ഗ്ലാസ് പൊടിക് 2ഗ്ലാസ് വെള്ളം.
പൊടി തിളച്ച വെള്ളത്തിൽ വാട്ടിയെടുത്ത് മിക്സിയിൽ ഒന്ന് പോടിചെടുകുക.
ഇനി പുട്ട് ച്ചുടുന്നതിനായി ആദ്യം ചെമ്മീൻ മസാല ഇട്ടു, കുറച് തേങ്ങാ ചിരകിയത് ചേർത് നനച്ചു വെച്ച പൊടി ഇട്ടു 10Min വേവികുക.ചെമ്മീൻ പുട്ട് റെഡി