മസാല ദോശക്ക് ആവശ്യമായ ചേരുവകൾ
ദോശമാവ് – 2 കപ്പ്
ഉരുളകിഴങ്ങ് – 2 എണ്ണം
കാരറ്റ് ചെറുതായി അരിഞ്ഞത് – ¼ കപ്പ്
പച്ച പട്ടാണി – ¼ കപ്പ്
സവാള നീളത്തിൽ അരിഞ്ഞത് – ½ കപ്പ്
പച്ചമുളക് കീറിയത് 2
ഇഞ്ചി – ½ ടീസ്പൂൺ
മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
മസാലപൊടി – ½ ടീസ്പൂൺ
കടുക് – ½ ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
കടലപരിപ്പ് – 1 ടീസ്പൂൺ
കറിവേപ്പില, എണ്ണ, ഉപ്പ്, മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് പൊടിച്ചെടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കുടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കറിവേപ്പില, ചേർത്ത് താളിച്ച് ഉള്ളി, ഇഞ്ചി, പച്ചമുളക് ഇവ വഴറ്റി പട്ടാണി, കാരറ്റ്, പുഴുങ്ങിയ ഉരുളകിഴങ്ങ് ഇവ പൊടിവർഗ്ഗങ്ങൾ ചേർത്ത് നല്ലപോലെ വഴറ്റി ഉപ്പ്, മല്ലിയില ചേർത്ത് മാറ്റിവയ്ക്കുക. ദോശ കല്ല് ചൂടാക്കി ഓരോ തവ ദോശമാവ് ഒഴിച്ച് നേർമ്മയായി പരത്തി നടുവിൽ മസാലകൂട്ട് ഓരോ സ്പൂൺ വീതം വച്ച് ദോശയ്ക്കുചുറ്റും ഓരോ സ്പൂൺ എണ്ണ ചുറ്റി ഒഴിച്ച് ദോശയുടെ ഒരു സൈഡിൽ നിന്നും മറുവശത്തേക്ക് കൊണ്ട് മസാലയുടെ മുകളിൽ കൂടി മടക്കി എടുക്കുക. ഇത്തരത്തിൽ നല്ലപോലെ ദോശ പൊരിച്ചെടുക്കുക. വളരെ സ്വാദിഷ്ടമായ മസാലദോശ തയ്യാർ.