+

ഓർമ്മകൾ ഉണർത്തും തേൻ മിട്ടായി വെറും 5മിനിറ്റ് പോലും വേണ്ട

ആവശ്യമായ ചേരുവകകൾ: (25 മുതൽ 30 എണ്ണം ഉണ്ടാക്കുന്നതിനു) 1) ഇഡലി അരി - 1/3 കപ്പ് 2) ഉഴുന്നു - 1 ടേബിൾ സ്പൂൺ (കുമിച്ചു എടുക്കരുത്; ഉഴുന്നിന്റെ അളവ് കൂടിയാൽ രുചി മാറി പോകും. ) 3) ഉപ്പു - 1 നുള്ളു 4) ബേക്കിങ് സോഡാ - 2 നുള്ളു

ആവശ്യമായ ചേരുവകകൾ: (25 മുതൽ 30 എണ്ണം ഉണ്ടാക്കുന്നതിനു)
1) ഇഡലി അരി - 1/3 കപ്പ്
2) ഉഴുന്നു - 1 ടേബിൾ സ്പൂൺ (കുമിച്ചു എടുക്കരുത്; ഉഴുന്നിന്റെ അളവ് കൂടിയാൽ രുചി മാറി പോകും. )
3) ഉപ്പു - 1 നുള്ളു
4) ബേക്കിങ് സോഡാ - 2 നുള്ളു
5) വെള്ളം - ആവശ്യത്തിന്
6) ഫുഡ് കളർ - 1 തുള്ളി (ചുവപ്പു)
7) എണ്ണ - വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര പാനി ഉണ്ടാക്കുന്നതിനു
1) പഞ്ചസാര - 1/2 കപ്പ്
2) വെള്ളം - 1/4 കപ്പ്

പഞ്ചസാര കോട്ടു ചെയ്യുന്നതിന്
1) പഞ്ചസാര വലിയ തരിയുള്ളതു - 1/4 കപ്പ്

തയ്യാറാക്കുന്ന വിധം:
1) ഇഡലി അരിയും ഉഴുന്നും ചേർത്തു വെള്ളത്തിൽ കുറഞ്ഞത് 3 മണിക്കൂറെങ്കിലും കുതിർക്കാണ് വയ്ക്കുക
2) കുതിർത്ത അരിയും ഉഴുന്നും ആവശ്യത്തിന് വെള്ളവും ചേർത്തു തരുതരുപ്പായി മിക്സിയിൽ അരച്ചെടുക്കുക (വെണ്ണ പോലെ അരയേണ്ടതില്ലാ.... ദോശമാവിനേക്കാൾ അല്പം ലൂസ് ആയി വേണം മാവ് അരച്ചെടുക്കാൻ)
3) ഇതിലേക്ക് ഉപ്പും ബേക്കിങ് സോഡയും ഫുഡ് കളറും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 10 മിനുറ്റ് വയ്ക്കുക
4) ഈ സമയത്തു നമുക്ക് പഞ്ചസാര പാനി റെഡിയാക്കാം - അതിനായി ചുവടു കട്ടിയുള്ള ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്തു ചൂടാക്കുക -- പഞ്ചസാര പൂർണമായും അലിഞ്ഞു തിള വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ് (ചെറിയ ചൂടിൽ ഈ പാനി സൂക്ഷിക്കണം -- തണുത്തു പോകാൻ പാടില്ല)
5) ഇനി ചുവടു കട്ടിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ (തീ കുറച്ചു ചെറിയ തീയിൽ വേണം ഇതു വേവിച്ചെടുക്കാൻ) ഒരു ചെറിയ റ്റീസ്പൂൺ കൊണ്ടു അരച്ചു വച്ച മാവിൽ നിന്നു 3/4 റ്റീസ്പൂൺ എടുത്തു ഈ ചൂടായ എണ്ണയിലേക്ക് ഒഴിക്കുക (ഒരു പോയിന്റിൽ സ്പൂൺ വച്ചു മാവ് ഒഴിക്കുക) അപ്പോൾ കുമിളകൾ പോലെ ഇതു വീർത്തു വരുന്നത് കാണാം.... ഇതുപോലെ കുറച്ചു എണ്ണം ഒഴിക്കുക ; ഇളക്കി കൊടുത്തു തിരിച്ചും മറച്ചും 2 മിനുറ്റ് വേവിച്ചാൽ മതി (അധികം വറുത്തു പോയാൽ ഹാർഡ് ആകും)
6) ഈ ബോൾസ് എണ്ണയിൽ നിന്നു എടുത്തു ചൂടോടു കൂടി തന്നെ പഞ്ചസാര പാനിയിൽ ഇടുക;
7) 5 മിനുറ്റ് ഇട്ടു വയ്ക്കുമ്പോൾ തന്നെ ഈ ബോൾസ് താഴ്ന്നു പോകുന്നഹ്‌റ്‌ കാണാം; താഴ്ന്നു പോയാൽ ഉടനെ പാനിയിൽ നിന്നു എടുത്തു ഒരു പാത്രത്തിൽ വയ്ക്കുക.

Trending :
facebook twitter