+

ബ്രിട്ടീഷ് യൂട്യൂബര്‍ പടക്കമെറിഞ്ഞു, ഡല്‍ഹിയില്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്ക്

തന്റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയില്‍ യൂട്യൂബര്‍ പരസ്യമായി മാപ്പു പറഞ്ഞു. 

ബ്രിട്ടീഷ് യൂട്യൂബര്‍ സാം പെപ്പര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ നടത്തിയ ഒരു പടക്കം എറിയല്‍ സ്റ്റണ്ടില്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്ക്. ദീപാവലി ആഘോഷങ്ങളുടെ സമയത്ത് ന്യൂ ഡല്‍ഹിയില്‍ വച്ചാണ് സംഭവം നടന്നത്. തന്റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയില്‍ യൂട്യൂബര്‍ പരസ്യമായി മാപ്പു പറഞ്ഞു. 

വീഡിയോ ഷൂട്ടിന്റെ ഭാഗമായി പെപ്പര്‍ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ റോക്കറ്റ് പടക്കങ്ങള്‍ എറിയുകയായിരുന്നു. ഈ പടക്കങ്ങളില്‍ ഒന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ ദേഹത്ത് വീഴുകയും പൊള്ളല്‍ ഏല്‍ക്കുകയും ആയിരുന്നു.
ദൃശ്യങ്ങളില്‍ സംഭവത്തിന് ദൃക്സാക്ഷികളായവര്‍ കുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു എന്ന് ആരോപിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെ സംഭിവിച്ചിട്ടില്ലെന്ന് പറയുകയും അപകടം പര്‍വ്വതീകരിച്ചു കാണിക്കുകയാണ് എന്ന് ആരോപിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്.
അതിനിടെ തനിക്ക് തെറ്റ് പറ്റിയെന്നും ശ്രദ്ധിച്ചില്ലെന്നും പറഞ്ഞ പെപ്പര്‍ പരിക്കുപറ്റിയ കുട്ടിയോട് ക്ഷമ ചോദിച്ചു. കുട്ടിയുടെ ചികിത്സാ ചെലവുകള്‍ വഹിച്ചതായും അറിയിച്ചു.


 

facebook twitter