+

ഭര്‍ത്താവിന്റെ ക്രൂരപീഡനം; 24കാരി ജീവനൊടുക്കി

ആന്ധ്രാപ്രദേശിലെ കൃഷ്ണയില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. 24കാരിയായ ശ്രീവിദ്യയാണ് മരിച്ചത്.കോളേജ് അധ്യാപികയായിരുന്നു ശ്രീദിവ്യ. ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവി‌ല്‍ നിന്നും കൊടിയ പീഡനങ്ങള്‍ താന്‍ നേരിട്ടുവെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്നു.

ആന്ധ്രാപ്രദേശിലെ കൃഷ്ണയില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. 24കാരിയായ ശ്രീവിദ്യയാണ് മരിച്ചത്.കോളേജ് അധ്യാപികയായിരുന്നു ശ്രീദിവ്യ. ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവി‌ല്‍ നിന്നും കൊടിയ പീഡനങ്ങള്‍ താന്‍ നേരിട്ടുവെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്നു. വിവാഹം കഴിഞ്ഞു ആറുമാസം കഴിയുമ്പോഴാണ് ആത്മഹത്യ.

ആത്മഹത്യക്ക് മുമ്പായി സഹോദരന് എഴുതിവെച്ച കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.‘പ്രിയപ്പെട്ട സഹോദരാ, ഇത്തവണ നിന്റെ കൈകളില്‍ രാഖി കെട്ടിത്തരാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. കത്തില്‍ പീഡനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ആറുമാസ കാലയളവില്‍ യുവതി നേരിട്ട ശാരീരിക മാനസിക ഉപദ്രവങ്ങളെ കുറിച്ചും കത്തില്‍ പ്രതിപാദിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

facebook twitter