+

കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്

കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്. പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്താണ് അപകടമുണ്ടായത്.മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി ( 35 ) എന്നിവരാണ് മരിച്ചത്.

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. പന്ത്രണ്ടുകാരിക്ക് ഗുരുതര പരിക്ക്. പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്താണ് അപകടമുണ്ടായത്.മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോള്‍ ബെന്നി ( 35 ) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകള്‍ അന്നമോള്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

മുണ്ടാങ്കല്‍ പള്ളിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 9:30 യോടെയാണ് സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായത്. കാർ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അന്നമോള്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

facebook twitter