+

ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി ; 40കാരൻ അറസ്റ്റിൽ

ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി ; 40കാരൻ അറസ്റ്റിൽ

മുംബൈ: ഭാര്യയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ 40കാരൻ അറസ്റ്റിൽ. ഭർത്താവിൻറെ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനും സഹോദരിയുടെ പ്രസവം വീട്ടിൽ നടത്തിയതിനും ഇയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് കുറ്റകൃത്യം നടന്നത്. ഗർഭിണിയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നപ്പോഴാണ് വാർത്ത പുറംലോകം അറിയുന്നത്.

പ്രതികളായ രണ്ടുപേരും പെൺകുട്ടിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. 2024 മാർച്ചിനും ഈ വർഷം ജൂലൈയ്ക്കും ഇടയിൽ സഹോദരിയുടെ ഭർത്താവ് തന്നെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തിരുന്നതായി കൗമാരക്കാരിയായ പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് ചേച്ചിയോട് പരാതിപ്പെട്ടപ്പോൾ അവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.

ഭർത്താവിൻറെ കുറ്റം മറച്ചുവെക്കാൻ സഹോദരി പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം വീട്ടിൽ തന്നെ നടത്തിയെങ്കിലും നില വഷളായതിനെ തുടർന്ന് ഒടുവിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വരുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. പെൺകുഞ്ഞിന് ജന്മം നൽകിയ പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്.

facebook twitter