+

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

 ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഒന്നിനുപുറകെ ഒന്നായി ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അടുത്തിടെ ഒരു പുതിയ റീചാർജ് പ്ലാൻ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി) ആയിട്ടാണ് എത്തിയത്. അതായത്, ഇതിന് ആക്ടീവ് സർവ്വീസ് വാലിഡിറ്റി ഇല്ല. പുതിയ പ്രീപെയ്ഡ് റീചാർജ് വൗച്ചർ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ന്റെ കാഴ്ചക്കാരെ ലക്ഷ്യമിടുന്നു. കൂടാതെ ഡാറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

251 രൂപയാണ് ബിഎസ്എൻഎല്ലിന്റെ ഐപിഎൽ കേന്ദ്രീകൃത പ്ലാനിന്റെ വില. കമ്പനി സമീപകാലത്ത് അവതരിപ്പിച്ച കുറഞ്ഞ നിരക്കിലുള്ള റീചാർജ് പാക്കുകളുടെ തുടർച്ചയാണിത്. 60 ദിവസത്തേക്ക് 251 ജിബി വരെ ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഫെയർ യൂസേജ് പോളിസി (എഫ്യുപി) പ്രകാരം, പരിധി തീരുന്നതുവരെ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയും. അതിനുശേഷം വേഗത 40 കെബിപിഎസായി കുറയും. 251 രൂപയുടെ എസ്ടിവിക്ക് സ്വന്തമായി സർവീസ് വാലിഡിറ്റി ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഇത് പ്രവർത്തിക്കുന്നതിന് ഒരു ആക്ടീവ് ബേസ് പ്ലാൻ ആവശ്യമാണ്.

facebook twitter