പയ്യന്നൂർ : മയക്കുമരുന്നും കഞ്ചാവും കടത്തിയ കേസിലെ പ്രതിയായ ബുള്ളറ്റ്ലേഡിയെ അട്ടക്കുളങ്ങര ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും.പയ്യന്നൂര്‍ മുല്ലക്കോട്ടെ സി.നിഖിലയെയാണ് (30) ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് ബംഗളൂരുവില്‍ നിന്നും പിടികൂടിയത്. ബുള്ളറ്റിൽ സ്ഥിരം യാത്ര ചെയ്യുന്നതിനാലാണ് നാട്ടുകാർ ഇവരെ ബുള്ളറ്റ് ലേഡി യെന്നു പേരിട്ടു വിളിച്ചിരുന്നത്.
പയ്യന്നൂര്‍ റെയിഞ്ചില്‍ 2023 ഡിസംബര്‍ ഒന്നിന് 1.6 കിലോ കഞ്ചാവ് കഞ്ചാവ് കടത്തിക്കൊണ്ട് വന്നതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നിഖില ജാമ്യത്തില്‍ കഴിഞ്ഞുവരവേ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് പയ്യന്നൂര്‍ റെയിഞ്ച് പരിധിയിലുള്ള സ്വന്തം വീട്ടിൽ നിന്നും 2025 ഫിബ്രവരി 22ന് 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയതിരുന്നു.
നിഖില തുടര്‍ച്ചയായി രണ്ട് മീഡിയം ക്വാണ്ടിറ്റി കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ തടങ്കലില്‍ വെക്കുന്നതിന് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ആഗസ്റ്റ് 29ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് ഇവര്‍ താമസിക്കുന്ന പയ്യന്നൂര്‍ മുല്ലക്കോട് എന്ന സ്ഥലത്ത് അന്വേഷിച്ചതില്‍ ബാംഗ്ലൂരില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേരള പോലിസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സൂപ്രണ്ട് ഓഫ് പോലീസ്, കണ്ണൂര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എക്സൈസ് സൈബര്‍ സെല്‍, സെന്‍ട്രല്‍ ്രൈകം ബ്രാഞ്ച് നാര്‍ക്കോട്ടിക് വിംഗ് ബംഗളൂരു,
മടിവാള പോലീസ് ബംഗളൂരു എന്നിവരുടെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷ്, പ്രിവന്റിവ് ഓഫീസര്‍ വി.കെ.വിനോദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജസ്ന പി ക്ലമന്റ്, ശ്രേയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ്രൈഡവര്‍പി.വി.അജിത്ത്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ പ്രിവന്റിവ് ഓഫീസര്‍ (ഗ്രേഡ്)ടി.സനലേഷ്, കെ.സുഹീഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീം ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ 5 ക്രോസ് റോഡ്, വൃന്ദാവന്‍ നഗറില്‍ രഹസ്യമായി താമസിച്ച് വന്നിരുന്ന നിഖിലയെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റുചെയ്യുകയായിരുന്നു.
നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് മുൻപാകെ ഹാജരാക്കും.
നിലവില്‍ കരുതല്‍ തടങ്കലില്‍ വെക്കുന്ന കാലാവധി ആറു മാസമാണ്. നിലവിലുള്ളസാഹചര്യങ്ങള്‍ പരിഗണിച്ച് ദീര്‍ഘിപ്പിക്കാവുന്നതാണ്. കണ്ണൂര്‍ ജില്ലയില്‍ എക്സൈസ് വകുപ്പ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ആദ്യ വനിതയാണ് നിഖില.