+

ബസ് ഡ്രൈവറും ക്ലീനറും തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു

ബസിലെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു

മലപ്പുറം: ബസിലെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടവണ്ണപ്പാറ സ്വദേശി സജീം അലിയാണ് മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ നാസര്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശനിയാഴ്ച രാത്രി എടവണ്ണപ്പാറയിലായിരുന്നു സംഭവം. ഇയാള്‍ ജോലി ചെയ്തിരുന്ന ബസില്‍ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് കാരണം. ബസ് ഡ്രൈവറായ നാസറിനെ സജീം അലി ഫോണില്‍ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു.

ബ്ലേഡ് കൊണ്ട് നാസറിനെ ആക്രമക്കുന്നതിനിടെ സജീം അലിയുടെ തലക്ക് പരിക്കേറ്റു. ഇതാണ് മരണകാരണമെന്നാണ് പോലിസ് നിഗമനം. സംഭവത്തില്‍ വാഴക്കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്കുമുമ്ബ് എടവണ്ണപ്പാറയില്‍ ഹോം ഗാര്‍ഡിനെ ആക്രമിച്ച കേസിലെ പ്രതിയാണ് മരിച്ച സജീം അലി. ഇയാള്‍ക്കെതിരെ വാഴക്കാട് പോലിസില്‍ 11 കേസുകളുണ്ട്.

facebook twitter