
കോഴിക്കോട്: നിർമാണത്തിലിരുന്ന വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.കുറ്റ്യാടി കോവക്കുന്നില്‍ ഇന്നലെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ് (27) ആണ് ജീവൻ നഷ്ടപ്പെട്ടത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീട്ടില്‍ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെയാണ് അഖിലേഷിന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.