ചേരുവകൾ:
റവ- 200 ഗ്രാം
ശർക്കര- 4, 5 എണ്ണം
നെയ്യ്- 1 ടേബ്ൾ സ്പൂൺ
ഏലക്ക പൊടിച്ചത്- 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ്/തേങ്ങാക്കൊത്ത്- 2 ടേബ്ൾ സ്പൂൺ
വെള്ളം- ഒരു ഗ്ലാസ്
തയാറാക്കേണ്ടവിധം:
ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചുകൊടുത്ത് അണ്ടിപ്പരിപ്പ് വറുത്തുകോരുക. ശേഷം അതേ പാനിൽ റവ ഒന്ന് വറുത്തെടുക്കുക. അതിലേക്ക് വെള്ളം ഒഴിച്ചുകൊടുത്ത് യോജിപ്പിച്ചെടുക്കുക.
ശർക്കരപ്പാനി ഉണ്ടാക്കി അരിച്ച് മാറ്റിവെക്കുക. ശേഷം അതിലേക്ക് ഈ ശർക്കരപ്പാനി കൂടി ചേർത്തുകൊടുത്ത് നന്നായി കട്ടകെട്ടാതെ യോജിപ്പിച്ചെടുക്കുക. ഏലക്കപ്പൊടി ചേർത്തു കൊടുക്കുക.
ബാക്കിയുള്ള നെയ്യുംകൂടി ചേർത്തു കൊടുത്ത് വറുത്തെടുത്ത അണ്ടിപ്പരിപ്പും ചേർത്ത് ഒന്നുകൂടി യോജിപ്പിച്ചെടുത്താൽ പഞ്ചസാരയും കളറും ചേർക്കാത്ത ഹെൽത്തിയായ റവ കേസരി റെഡി.