മൈദ- 200 ഗ്രാം
പഞ്ചസാര- 200 ഗ്രാം
ബേക്കിങ് പൗഡർ- 1 ടീസ്പൂൺ
ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
കൊകോ പൗഡർ- 40 ഗ്രാം
ബട്ടർ (റൂം ടെമ്പറേച്ചറിലുള്ളത്)- 175 ഗ്രാം
മുട്ട- 2 എണ്ണം
സോർ ക്രീം- 150 ml
വാനില എസെൻസ്- 1 ടേബ്ൾ സ്പൂൺ
തയാറാക്കേണ്ടവിധം:
ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക. ഒരു ബൗളിൽ മൈദ, കൊകോ, ബേക്കിങ് പൗഡറും ബേക്കിങ് സോഡയും മിക്സ് ചെയ്യുക.
മറ്റൊരു ബൗളിൽ ബട്ടറും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക. ഓരോ മുട്ട ഇതിലേക്ക് ചേർക്കുക. ഇതിലേക്ക് സോർ ക്രീമും വാനില എസെൻസും ചേർക്കുക.
ഇതിലേക്ക് ഡ്രൈ ഇൻക്രീഡിയൻസ് ചേർത്ത് മിക്സ് ചെയ്യുക. കപ്പ് കേക്ക് ലൈനറിന്റെ പകുതിയോളം ഈ മിശ്രിതം ഒഴിക്കുക. 10-15 മിനിറ്റ് ബേക്ക് ചെയ്യാം.