ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 9.1 കോടി രൂപയാണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. തീയേറ്ററുകളില്‍ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രം വിജയകുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് – ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി. ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്
ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ‘പെറ്റ് ഡിറ്റക്റ്റീവ്’ കഥ പറയുന്നത്. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ രീതിയില്‍ അതീവ രസകരമായി സഞ്ചരിക്കുന്ന ചിത്രം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സമ്മാനിക്കുന്നത് എല്ലാം മറന്നു പൊട്ടിച്ചിരിക്കാനുള്ള നിമിഷങ്ങളാണ്. ഇത്രയധികം ചിരിപ്പിക്കുന്ന ഒരു ചിത്രം വലിയ ഇടവേളക്ക് ശേഷമാണു മലയാളത്തില്‍ വന്നതെന്നതും പ്രേക്ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഒട്ടേറെ കഥാപാത്രങ്ങളുള്ള ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും കയ്യടി ലഭിക്കുന്ന ഹാസ്യ നിമിഷങ്ങള്‍ ഉണ്ടെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കേരളത്തിലെ നിറഞ്ഞ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ‘പടക്കളം’ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീന്‍ ചിത്രത്തെ പ്രേക്ഷകരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീന്‍ വേഷമിട്ട ചിത്രം ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയില്‍ ആക്ഷനും ഉള്‍പ്പെടുത്തിയ ചിത്രം കുട്ടികള്‍ക്ക് പോലും ഏറെ ആസ്വദിക്കാവുന്ന തരത്തില്‍ ആണ് കഥ പറയുന്നത്.
ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോര്‍ട്ട്, ജോമോന്‍ ജ്യോതിര്‍, വിജയരാഘവന്‍, വിനായകന്‍ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്. ഷോബി തിലകന്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബോക്‌സ് ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ പോലും മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ നൂറിലധികം ഹൗസ്ഫുള്‍ ഷോകള്‍ കളിച്ചും ചിത്രം ശ്രദ്ധ നേടി.