+

കൊളച്ചേരി മേഖലയിൽ കുറുനരി അക്രമണം : നിരവധി പേർക്ക് പരിക്കേറ്റു, ഒൻപതു വയസുകാരിയുടെ വിരൽ കടിച്ചു പറിച്ചു

കൊളച്ചേരി മേഖലയിൽ വീണ്ടും കുറുനരിആക്രമണം. പള്ളിപ്പറമ്പ് പെരുമാച്ചേരി പ്രദേശങ്ങളിലാണ് കുറുനരി അക്രമത്തിൽ ഒൻപത് വയസുകാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റത്.രണ്ട് ദിവസങ്ങളിലായി ആറു പേരാണ് അക്രമത്തിന് ഇരയായത്.


കൊളച്ചേരി : കൊളച്ചേരി മേഖലയിൽ വീണ്ടും കുറുനരിആക്രമണം. പള്ളിപ്പറമ്പ് പെരുമാച്ചേരി പ്രദേശങ്ങളിലാണ് കുറുനരി അക്രമത്തിൽ ഒൻപത് വയസുകാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റത്.രണ്ട് ദിവസങ്ങളിലായി ആറു പേരാണ് അക്രമത്തിന് ഇരയായത്.പള്ളിപ്പറമ്പിൽ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ഒൻപതു വയസ് കാരിക്ക് നേരെ കുറുനരി പാഞ്ഞടുക്കുയും കുട്ടിയുടെ വിരൽ കടിച്ചെടുക്കുകയുമായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പള്ളിപ്പറമ്പ് എപി സ്റ്റോറിലെ കെ.പി അബ്ദുറഹ്‌മാൻ, ഉറുമ്പിയിലെ സി.പി ഹാദി എന്നിവർക്കും കുറുനരി അക്രമത്തിൽ പരിക്കേറ്റു.അക്രമകാരിയായ കുറുനരിയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി.പള്ളിപ്പറമ്പിലെ ആക്രമണത്തിന് പിന്നാലെ പെരുമാച്ചേരിയിലും കുറുനരി അക്രമം അഴിച്ചു വിടുകയായിരുന്നു. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പെരുമാച്ചേരിയിലെ പവിജ, കാവുംചാലിലെ ദേവനന്ദ, ശ്രീദർശ് എന്നിവർക്കാണ് കടിയേറ്റത്.കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെയും കുറുനരിയുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. കൂടുതൽ പേർ ആക്രമണത്തിന് ഇരയാക്കുന്നതിന് മുമ്പ് അധികൃതർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.സംഭവത്തിൽ പ്രദേശം ഒന്നാകെ ഭീതിയിലാണ്.

facebook twitter