+

ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു ; ഒരാള്‍ മരിച്ചു,10 പേരെ കാണാനില്ല

ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനി ല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനി ല്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്. 18 സീറ്റുകളുള്ള ബസ് നിയന്ത്രണം വിട്ട് അളകനന്ദ നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.  അപകടസ്ഥലത്ത് എസ്.ഡി.ആര്‍.എഫ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നദിയിലെ ഒഴുക്കുല്‍പെട്ടുപോയവരുണ്ടോ എന്നും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്.

ഗോള്‍ട്ടിര്‍ ഭാഗത്തുവച്ച് ബസിന്‍റെ നിയന്ത്രണം വിട്ട അളകനന്ദ നദിയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഐ.ജി നിലേഷ് ആനന്ദ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. പൊലീസുകാരടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്നതായും ഐ.ജി കൂട്ടിച്ചേര്‍ത്തു.

facebook twitter