
കൊച്ചി: മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിംഗ് യുദ്ധത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും ഒന്നാമതെത്തി. ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പ്രകാരം 116 പോയിന്റുമായി റിപ്പോര്‍ട്ടര്‍ ടിവി എതിരാളികളെ പിന്തള്ളി മുന്നേറി. കഴിഞ്ഞ തവണ ഒന്നാമതെത്തിയ ഏഷ്യാനെറ്റ് ന്യൂസ് 114.36 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
24 ന്യൂസ് 106.69 പോയിന്റുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും, റേറ്റിംഗില്‍ മുന്‍പത്തെ പോയിന്റില്‍ നിന്ന് ഗണ്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. മനോരമ ന്യൂസും മാതൃഭൂമി ന്യൂസും റേറ്റിംഗില്‍ കുത്തനെ ഇടിഞ്ഞു. 52.55 പോയിന്റുമായി മനോരമ നാലാം സ്ഥാനത്തും, 45.83 പോയിന്റുമായി മാതൃഭൂമി അഞ്ചാം സ്ഥാനത്തുമാണ്.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ഈ കുതിപ്പിന് പിന്നില്‍, അവരുടെ ആധുനിക സ്റ്റുഡിയോയും ആകര്‍ഷകമായ വാര്‍ത്താ അവതരണവും കാരണമായി വിലയിരുത്തപ്പെടുന്നു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന്റെ ഇടിവിന് കാരണം അവതരണ ശൈലിയിലെ സ്ഥിരതക്കുറവും മത്സരം കടുപ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമാണ്. മറ്റു ചാനലുകള്‍ കടുത്ത മത്സരം ഉയര്‍ത്തിയതോടെ മനോരമയും മാതൃഭൂമിയും പ്രേക്ഷകരെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ്.
ചാനല്‍ യുദ്ധം കനക്കുമ്പോള്‍, റിപ്പോര്‍ട്ടര്‍ ടിവിയുടെ ഈ മുന്നേറ്റം മലയാളം വാര്‍ത്താ രംഗത്ത് പുതിയ മുന്നേറ്റം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ന്യൂസ് മലയാളം, കൈരളി ടിവി, ജനം ടിവി, ന്യൂസ്18 കേരള, മീഡിയ വണ്‍ എന്നീ ചാനലുകളാണ് ആറു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.