ആവശ്യമായ സാധനങ്ങള്‍
വേവിച്ച നൂഡില്‍സ്- ഒരു കപ്പ്
തക്കാളി-രണ്ടെണ്ണം
സവാള-1
ചെറുതാക്കി അരിഞ്ഞ ചിക്കന്‍-അരക്കപ്പ്
വെളുത്തുള്ളി- 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്- 4
കറുവപ്പട്ടയില-1
ക്രീം- 1 ടേബിള്‍ സ്പൂണ്‍
വെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഏലക്കായ- 1-2
ചുവന്ന മുളക്- 2
ഉപ്പ് ആവശ്യത്തിന്
കസൂരി മേത്തി-1 ടേബിള്‍ സ്പൂണ്‍
ഒരു നുള്ള് പഞ്ചസാര
ഗ്രാമ്പൂ- 2
കറുവപ്പട്ട- 1
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് തക്കാളി, സവാള, വെളുത്തുള്ളി, ഏലക്ക, കറുത്ത ഏലക്ക, ചുവന്ന മുളക്, ഗ്രാമ്പൂ, കറുവപ്പട്ട, കശുവണ്ടി, വെണ്ണ എന്നിവ ചേര്‍ത്ത് തക്കാളി മൃദുവാകുന്നതുവരെ വേവിക്കുക. ഇത് അരച്ച് അരിച്ചെടുക്കുക.
ഒരു പാനില്‍ വെണ്ണ ചേര്‍ത്തശേഷം അരിച്ചെടുത്ത മിശ്രിതം അതിലേക്ക് ഒഴിച്ച് 10 മിനിറ്റ് ഇളക്കുക. ഉപ്പ്, പഞ്ചസാര, മേത്തി, ക്രീം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം നൂഡില്‍സും ചെറുതാക്കി മുറിച്ചുവെച്ച ചിക്കനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.