+

കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു

ഒട്ടാവയ്ക്കടുത്തുള്ള റോക്ക്ലാന്‍ഡില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് ശേഷം സംശയിക്കപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കാനഡയിലെ ഇന്ത്യന്‍ എംബസി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 

കാനഡ : കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു. ഒട്ടാവയ്ക്കടുത്തുള്ള റോക്ക്ലാന്‍ഡില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് ശേഷം സംശയിക്കപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി കാനഡയിലെ ഇന്ത്യന്‍ എംബസി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 

മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബന്ധുക്കള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും എംബസി പോസ്റ്റില്‍ അറിയിച്ചു. മരിച്ചത് ഇന്ത്യന്‍ പൗരനാണ് എന്ന് പൊലീസ് അറിയിച്ചെങ്കിലും മരിച്ചയാളുടെ പേരോ കൂടുതല്‍ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല . 

കൊലപാതകത്തിന്റെ ഉദ്ദേശവും വ്യക്തമായിട്ടില്ല. ഇതിനിടെ ക്ലാരന്‍സ്-റോക്ക്ലാന്‍ഡില്‍ ഒരാള്‍ മരിച്ചതായും മറ്റൊരാളെ അറസ്റ്റ് ചെയ്തതായും സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് ഈ സംഭവം തന്നെയാണോ എന്ന് വ്യക്തമല്ല.
  

facebook twitter