+

ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നില്ല; സൂറത്തില്‍ 21-കാരനായ വ്ളോഗര്‍ ജീവനൊടുക്കി

7000ലധികം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ടായിരുന്നു.

\ഗുജറാത്തിലെ സൂറത്തില്‍ 21-കാരനായ വ്ളോഗര്‍ ജീവനൊടുക്കി. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിക്കാത്തതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. 

കൂടുതല്‍ ഫോളോവേഴ്സിനെ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകന്‍ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

7000ലധികം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ടായിരുന്നു. വീടിന് സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ ജീവനക്കാരന്‍ കൂടിയായിരുന്നു ഇയാള്‍.

facebook twitter