കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച പൂർവ വിദ്യാർഥികൾ പിടിയിൽ

02:15 PM Mar 15, 2025 | AVANI MV


കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിലേക്ക് ലഹരിയെത്തിച്ച രണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരുടെ അറസ്റ്റ് ആണ് കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. വെള്ളി‍യാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെള്ളി‍യാഴ്ച അർധരാത്രിയോടെ എറണാകുളം പരിസരത്ത് നിന്നാണ് ഇരുവരെയും കളമശ്ശേരി പൊലീസിന്‍റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർഥി മൊഴി നൽകിയിരുന്നു.

സമാനരീതിയിലുള്ള ലഹരി കേസുകളിൽ ആഷിഖ് ഉൾപ്പെട്ടിരുന്നതായുള്ള സൂചനകൾ വിദ്യാർഥികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളിലും പൊലീസ് കൃത്യത വരുത്തും. ആഷിഖിനൊപ്പം മറ്റ് ആളുകളുണ്ടോ എന്നും മറ്റ് കാമ്പസുകളിൽ ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രിയിലാണ് ക​ള​മ​ശ്ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ക​ഞ്ചാ​വ്​ വേ​ട്ട നടന്നത്. ഏ​ഴ്​ മ​ണി​ക്കൂ​ർ നീ​ണ്ട മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്​ ര​ണ്ടു​കി​​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ഹോ​ളി ആ​ഘോ​ഷ​ത്തി​ന്​ ഹോ​സ്റ്റ​ലി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നായിരുന്നു ര​ഹ​സ്യ ​വി​വ​രം.

കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ്​ ​ചെ​യ്തു. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ കൊ​ല്ലം വി​ല്ലു​മ​ല പു​ത്ത​ൻ​വീ​ട്​ അ​ട​വി​ക്കോ​ണ​ത്ത്​ എം. ​ആ​കാ​ശ്​ (21), ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട്​ കാ​ട്ടു​കൊ​യ്ക്ക​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (20), കോ​ള​ജ് എ​സ്.​എ​ഫ്.​ഐ യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ നോ​ർ​ത്ത്​ പ​നം​ത​റ​യി​ൽ വീ​ട്ടി​ൽ ആ​ർ. അ​ഭി​രാ​ജ്​ (21) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.