കുവൈത്തിലെ അബ്ദലി പ്രദേശത്ത് ഇന്നലെ വൈകുന്നേരം നടന്ന വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. രണ്ടുപേരെ പരുക്കുകളോടെ ജഹ്‌റ, സബാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ അനുരാജന്‍ മണ്ണുങ്കല്‍ സദാശിവന്‍ നായര്‍ (51) ആണ് മരിച്ച മലയാളി. മറ്റൊരാള്‍ ഗോവന്‍ സ്വദേശിയാണ്. സെയ്യദ് ഹമീദ് ബഹ്ബഹാനി കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. അബ്ദലിയിലെ ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്ക്അപ്പ് വണ്ടിയില്‍ യൂ ടേണ്‍ എടുത്തുവന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം.
സംഭവ സ്ഥലത്തുവച്ച് തന്നെ ഇരുവര്‍ക്കും ജീവന്‍ നഷ്ടമായി.
Trending :