
കൊല്ലം : കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. കാർ ഓടിച്ച ടെനി ജോപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്‌സൺ സ്റ്റാഫ് ആയിരുന്നു ഇയാൾ.
ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. കുറ്റകരമായ നരഹത്യാ കുറ്റം ചുമത്തി ടെനി ജോപ്പന് എതിരെ പൊലീസ് കേസെടുത്തു. ബൈക്കിനെ ഇടിച്ചിട്ട ശേഷം കാർ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. പുത്തൂർ- കൊട്ടാരക്കര റോഡിൽ അവണൂർ കശുവണ്ടി ഫാക്ടറിക്ക് സമീപം ആയിരുന്നു അപകടം.