+

കാരമൽ കാരറ്റ് പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ

കാരമൽ കാരറ്റ് പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ

വേണ്ട ചേരുവകൾ...

കാരറ്റ് ഗ്രേറ്റ് ചെയ്തത്                  1 കപ്പ്‌
റവ                                                 1/2 കപ്പ്‌
പാൽ                                              1.5 ലിറ്റർ
പഞ്ചസാര                                     3/4 കപ്പ്‌
അണ്ടിപരിപ്പ്                                10 എണ്ണം
ഉണക്ക മുന്തിരി                           10 എണ്ണം
നെയ്യ്                                         2 ടേബിൾ സ്പൂൺ

കാരമൽ ഉണ്ടാകുന്നതിന്...

പഞ്ചസാര -3 ടേബിൾ സ്പൂൺ

ഉണ്ടാകുന്ന വിധം...

അടിക്കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യൊഴിച്ചു അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുക്കുക.വറുത്തതിനെ മാറ്റിയ ശേഷം ആ നെയ്യിൽ തന്നെ ഗ്രേറ്റ് ചെയ്ത കാരറ്റ് നന്നായി വഴറ്റി എടുക്കുക. വഴറ്റി വന്ന കാരറ്റിനെയും മാറ്റിയ ശേഷം ആ പാനിലേക്കു ഒരു ടീസ്പൂൺ നെയ്യൊഴിച്ചു റവ രണ്ടു മിനിറ്റ് വറുക്കുക. വറുത്ത ശേഷം വഴറ്റി വച്ച കാരറ്റ് കൂടി ചേർത്തു നന്നായി മിക്സ്‌ ചെയ്തു രണ്ടു മിനിറ്റ് കൂടി വഴറ്റുക. അതിലേക്കു കുറച്ചു കുറച്ചായി പാൽ ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക.10 മിനിട്ടോളം കുറുക്കുക. കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു നന്നായി തിളപ്പിക്കുക. കുറച്ചു കുറുകി പാകമാകുമ്പോൾ തീ കെടുത്തുക.
കാരമൽ ഉണ്ടാകാനായി ഒരു നോൺസ്റ്റിക്ക് പാനിൽ 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്തു മീഡിയം ചൂടിൽ ഇളക്കി കൊടുക്കുക. പഞ്ചസാര ഉരുകി കാരമൽ ആയി വരുമ്പോൾ പായസത്തിലേക്കു ചേർത്തു കൊടുക്കുക. കാരമൽ നന്നായി മിക്സ്‌ ആകുന്നത് വരെ ഇളക്കി കൊടുക്കുക. വറുത്തു വച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്തു കൊടുക്കാം.
കാരമൽ കാരറ്റ് പായസം റെഡി...

facebook twitter