+

കാർട്ടൂണിസ്റ്റ് ചെല്ലൻ അന്തരിച്ചു

പ്രശസ്തനായ കാർട്ടൂണിസ്റ്റ് ചെല്ലൻ(ടി.പി ഫിലിപ്പ്) അന്തരിച്ചു.77 വയസായിരുന്നു.ലോലൻ’ എന്ന കഥാപാത്രം ഒരു കാലത്ത് കേരളത്തിലെ കാമ്ബസുകളിലടക്കം ചിരിമാല തീർത്ത വ്യക്തിയാണ്.

കോട്ടയം: പ്രശസ്തനായ കാർട്ടൂണിസ്റ്റ് ചെല്ലൻ(ടി.പി ഫിലിപ്പ്) അന്തരിച്ചു.77 വയസായിരുന്നു.ലോലൻ’ എന്ന കഥാപാത്രം ഒരു കാലത്ത് കേരളത്തിലെ കാമ്ബസുകളിലടക്കം ചിരിമാല തീർത്ത വ്യക്തിയാണ്.

1948ല്‍ പൗലോസിന്റെയും മാർത്തയുടെയും മകനായാണ് ചെല്ലൻ ജനിച്ചത്. 2002ല്‍ കെഎസ്‌ആർടിസിയില്‍ നിന്ന് പെയിന്ററായി വിരമിച്ചു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ.മകൻ സുരേഷ്.സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് വടവാതൂരില്‍ നടക്കും. കാർട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കേരള കാർട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ചെല്ലനെ ആദരിച്ചിട്ടുണ്ട്.

facebook twitter