
കോഴിക്കോട് ഫറോക്കിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സിമന്റ് ലോറി, റോഡ് ഇടിഞ്ഞതിനെ തുടർന്ന് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഫറോക്ക് നഗരസഭ ചെയർമാൻ എം.സി. അബ്ദുൾ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി തലകീഴായി മറിഞ്ഞത്. അപകടത്തിൽ വീടിന് കനത്ത നാശനഷ്ടം സംഭവിച്ചു.
വീടിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു, മുറ്റത്തുണ്ടായിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടു. അപകടം സംഭവിക്കുമ്പോൾ ഈ ഭാഗത്ത് ആളില്ലാതിരുന്നത് കാരണം വലിയ ദുരന്തമാണ് ഒഴിവായത്. ലോറി ഡ്രൈവർക്ക് നിസ്സാരമായ പരിക്കുകൾ മാത്രമേ ഉള്ളൂ. വീടിന് മുകളിലേക്ക് ലോറി മറിഞ്ഞതിന്റെ വ്യാപ്തി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.