
കണ്ണൂർ : എൽ.ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ നീക്കാനെടുത്ത തീരുമാനത്തിൽ പ്രയാസം കേന്ദ്ര നേതൃത്വത അറിയിച്ചിരുന്നതായി ഇ.പി. ജയരാജൻ ഇതാണെൻ്റെ ജീവിതമെന്ന ആത്മകഥയിൽ വെളിപ്പെടുത്തി. താൻ പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്താൽ വിഷയം ചർച്ച ചെയ്തു. ഇതിലെ വിഷമമാണ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. പാർട്ടി തീരുമാനം തുറന്ന മനസോടെ താൻ അംഗീകരിച്ചതായും ഇപി ജയരാജൻ വ്യക്തമാക്കി.
ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച്ച ഒന്നര വർഷം മുൻപ് നടന്നതാണ്. മകനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാൻ ശ്രമമുണ്ടായി. ഒരു വിവാഹ സ്ഥലത്ത് നിന്ന് മകനെ കണ്ട ശോഭാ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങിയതിന് ശേഷം പിന്നെ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമമാണെന്ന് തോന്നി. പിന്നെ അവൻ ഫോൺ എടുത്തില്ല.
താൻ പാർട്ടി വിടുന്ന കാര്യത്തെ കുറിച്ചു സ്വപനത്തിൽപ്പോലും ചിന്തിച്ചിട്ടില്ല പിന്നെ ഞാൻ മരിച്ചു വാണെന്ന് അർത്ഥം. വൈദേകം റിസോർട്ട് വിഷയത്തിൽ പി.ജയരാജൻ തനിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാർത്ത കണ്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല അടുത്ത സംസ്ഥാന കമ്മിറ്റിയിൽ സ്വകാര്യ കമ്പി നിയേ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് ചർച്ച ചെയ്തതെന്ന് പി. ജയരാജൻ വ്യക്തമാക്കി. വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലനിൽക്കുമായിരുന്നില്ലെന്ന് ഇ.പി ജയരാജൻ ആത്മകഥയിൽ ചൂണ്ടിക്കാട്ടി.