+

ചിക്കന്‍ ഫ്രൈയുടെ പേരില്‍ തര്‍ക്കം; കല്യാണവീട്ടില്‍ വധുവിന്റേയും വരന്റേയും പക്ഷത്തുള്ളവര്‍ തമ്മില്‍ അടി

ചിക്കന്‍ ഫ്രൈയുടെ പേരില്‍ കല്യാണവീട്ടില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. വധുവിന്റേയും വരന്റേയും പക്ഷത്തുള്ളവര്‍ ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. പോലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹൃദ്രോഗിയായ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും പെട്ടുപോയെന്ന് ദൃക്‌സാക്ഷിയായ ഒരാള്‍ പറഞ്ഞു.

'ഞങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ചിക്കന്‍ ഫ്രൈ നല്‍കുന്ന കൗണ്ടറിന് മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ടായിരുന്നു. അതിഥികള്‍ ചിക്കന്‍ ഫ്രൈയ്ക്കായി കാത്തുനില്‍ക്കവെ പൊടുന്നനെയാണ് അടി പൊട്ടിയത്. അവിടെ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ടായിരുന്നു. വലിയ തിക്കുംതിരക്കുമുണ്ടായി. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയാളുടെ നില ഗുരുതരമാണ്.' -ദൃക്‌സാക്ഷി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതിഥികളിലാരോ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് ഇടപെട്ടതോടെ സ്ഥിതിഗതികള്‍ ശാന്തമായി. വീണ്ടും സംഘര്‍ഷമുണ്ടായേക്കാമെന്ന കാരണത്താല്‍ വിവാഹ ചടങ്ങുകള്‍ കഴിയുന്നതുവരെ പോലീസ് സ്ഥലത്ത് തുടര്‍ന്നു.

facebook twitter