+

യുകെ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ; യുവതി പിടിയില്‍

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കാര്‍ത്തികയ്ക്ക് എതിരെ പരാതി ലഭിച്ചതായി പൊലീസ് പറയുന്നു.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.
'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമയാണ് കാര്‍ത്തിക പ്രദീപ്. യു കെ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്.


സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കാര്‍ത്തികയ്ക്ക് എതിരെ പരാതി ലഭിച്ചതായി പൊലീസ് പറയുന്നു. ഇവര്‍ക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

facebook twitter