പാലക്കാട് : വിലാസം അറിയാത്ത ഏകദേശം 60-65 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി. കൊപ്പത്ത് വെച്ച് കുഴഞ്ഞ് വീണ മരിച്ച ഇയാളുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇരുനിറം വെള്ളയില്‍ കറുപ്പ് ചെക്ക് കലര്‍ന്ന ഫുള്‍കൈ ഷര്‍ട്ട്, കാവിമുണ്ട്, നരച്ച താടി രോമം, വലതു കവിളില്‍ ഒരു കാക്കപ്പുള്ളി എന്നതാണ് അടയാള വിവരങ്ങള്‍. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9497 987147, 9447753805